ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പുഞ്ചിരി
സ്നേഹത്തിന്റെ പുഞ്ചിരി 'ലോക്ഡൗൺ കാലം.....കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയുന്നില്ല.ഇതൊന്നു തീ൪ന്നാൽ മതിയായിരുന്നു'; നയന ,മുറ്റത്തു ചിന്തിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് കൂട്ടുകാരി ഫാത്തിമ,ഉമ്മ സാബിറയുടെ കൂടെ നടന്നു വരുന്നതു കണ്ടത്. "പാത്തൂ.................”സന്തോഷത്തോടെ അവൾ ഫാത്തിമയെ കെട്ടിപ്പിടിച്ചു.അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്; ഉമ്മയുടെയും മകളുടെയും കണ്ണുകൾ കലങ്ങിയിരിക്കുന്നു!!
"എന്തുപറ്റീ പാത്തൂ..?” "കടക്കാരൻ ഭാസ്കരേട്ടൻ ഞങ്ങൾക്ക് സാധനങ്ങൾ തന്നില്ല.കടമാണെന്നു പറഞ്ഞപ്പം എല്ലാ സാധനങ്ങളും തിരിച്ചെടുത്തു,......” ഇതു കേട്ടുകൊണ്ടാണ് നയനയുടെ അമ്മ അനിത ഇറങ്ങി വന്നത്. "ഭാസ്കരൻ ഇത്രയ്ക്ക് മോശക്കാരനാണോ..? സാബിറാ.....നീ വാ...” അവ൪ നേരെ ഭാസ്കരേട്ടന്റെ കടയിലേക്കാണ് പോയത്.അനിത അയാളുടെ മുഖത്തു നോക്കി പറഞ്ഞു."ഭാസ്കരാ നീ ഒരു മനുഷ്യനാണെന്നാണ് ഞങ്ങൾ കരുതിയത്....ഈ പാവങ്ങൾക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ കടം കൊടുക്കാൻ നിനക്ക് കഴിയില്ല. അല്ലേ.?"ഭാസ്കരന്റെ നേരെ പണം നീട്ടിക്കൊണ്ട്അനിത വീണ്ടുംപറഞ്ഞു. "ആ സാധനങ്ങളെല്ലാം സാബിറയ്ക്ക് കൊടുക്കൂ.......ഇതാ നിന്റെ പണം "ഭാസ്കരൻ സാധനങ്ങളെല്ലാം സാബിറയ്ക്ക് തിരിച്ചു കൊടുത്തു. സാബിറ സന്തോഷത്തോടെ അനിതയെ കെട്ടിപ്പിടിച്ചു. ഫാത്തിമയും നയനയും പരസ്പരം പുഞ്ചിരിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |