ലോകമെങ്ങു പരക്കുന്ന മഹാമാരി....
എത്ര എത്ര മനുഷ്യരുടെ ജീവൻ നീ എടുത്തു.
എത്ര മനസ്സുകളെ നീ വേദനിപ്പിച്ചു...
ആൾക്കൂട്ടവും ആഘോഷങ്ങളും നിറഞ്ഞ ലോകത്തെ നീ മാറ്റിമറിച്ചു...
ഈ ലോകം വിട്ടു പോകു നീ വേഗം
ഓർക്കുക ഇവിടെ നീ വെറും സന്ദർശകൻ മാത്രം.
അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ
അലയുന്ന വെറുതെ അലയുന്ന സന്ദർശകൻ...
ലോകത്ത് നിന്ന് ഈ മഹാമാരി പോകും വരെ
അൽപ്പദിനങ്ങൾ ഗൃഹത്തിൽ കഴിയൂ...
ഇന്നലെകൾ ഓർമകളായി
നാളെകൾ പ്രതീക്ഷികളുമാണ്
ജീവിതം എന്നത് ഇന്നാണ്......
ഒറ്റകെട്ടായി ഒരുമിച്ചു മുന്നേറാം...
നല്ല നാളെക്കായി...