പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ...... കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തെ അലയടികൾ ഒഴിവാക്കിടാം സ്നേഹസന്ദർശനം ഒഴിവാക്കിടാം ഹസ്തദാനം. അൽപകാലം നാം അകന്നിരുന്നാലും പരിതവപിക്കേണ്ട പിണങ്ങിടേണ്ട... പരിഹാസ കവണ കരുതലില്ലാതെ നടക്കാം സോദരെ കേട്ടുകൊൾക നിങ്ങൾ നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലെ..? ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കുവേണ്ടി.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത