കൊട്ടുമില്ല കുരവയുമില്ല റോഡിലെങ്ങും ആരുമില്ല പ- ണത്തിനായി ഓട്ടമില്ല. പേയ് പിടിച്ച ചിന്തയുമില്ല കൂ- ടിച്ചേരലൊട്ടുമില്ല. വേഷം കെട്ടലൊന്നുമില്ല, തൊ ണ്ട കീറാൻ വേദിയില്ല. ജാതിയുടെ തീണ്ടലില്ല, വി- ഗ്രഹത്തിൻ മുന്നിലായി കപട ഭക്തരൊന്നുമില്ല. തമ്മിലടിച്ചു വീഴുവാൻ നേരമില്ല, മത്സരിക്കുവാൻ മനസുമില്ല. തിന്മയെന്ന വാക്കുപോലും ഓർക്കുവാനിഷ്മില്ല.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത