ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/കൊറോണയും മിന്നുവും
കൊറോണയും മിന്നുവും
ഒരിടത്തൊരിടത്ത് ഒരു നല്ല കുടുംബം ഉണ്ടായിരുന്നു .ഒരു അച്ഛനും അമ്മയും അവരുടെ മകൾ മിന്നുവും . മിന്നു ഒരു നല്ല കുട്ടിയായിരുന്നു. അവളുടെ അയൽവക്കത്ത് മറ്റൊരു കുടുംബമുണ്ടായിരുന്നു. അവിടെ ഒരു കുട്ടി ഉണ്ടായിരുന്നു.. മാളു എന്നാണ് ആ കുട്ടിയുടെ പേര് . മാളു മിന്നുവിന്റെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം മാളു മിന്നുവിനെ തേടി വന്നു. "മിന്നൂ നമുക്ക് കളിച്ചാലോ.." അപ്പോൾ മിന്നു വന്നു.. "കളിക്കാം. എന്നാൽ, നമ്മൾ എന്ത് കളിക്കും മാളൂ? " മിന്നു ചോദിച്ചു. മാളു പറഞ്ഞു "നമുക്ക് മണ്ണപ്പം ചുട്ടു കളിക്കാം" മിന്നു സമ്മതിച്ചു. അവർ കുറെ നേരം മണ്ണിൽ കളിച്ചു. ഉച്ചക്ക് ഭക്ഷണത്തിന് സമയമായപ്പോൾ അമ്മമാർ അവരെ വിളിച്ചു.അപ്പോഴാണ് മിന്നു ഓർത്തത് , "മാളൂ എൻറെ അമ്മ പറഞ്ഞിട്ടുണ്ട് മണ്ണിൽ കളിച്ചു കഴിഞ്ഞാൽ കയ്യും കാലും മുഖവുമെല്ലാം കഴുകിയശേഷം അല്ലാതെ ഒന്നും കഴിക്കാൻ പാടില്ല എന്ന് ".. പക്ഷേ, മാളുവിന് ആ കാര്യം പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. മിന്നുവിനോട് ദേഷ്യപ്പെട്ട് "നിനക്ക് വേറെ പണിയൊന്നുമില്ലേ?, വിശന്നിരിക്കുന്ന നേരത്താണോ ഒരു കൈകഴുകൽ" എന്നു പറഞ്ഞ് മാളു പോയി. പക്ഷേ, മിന്നു നല്ല കുട്ടിയായിരുന്നു .അതൊന്നും അവൾ ചെവിക്കൊണ്ടില്ല. സോപ്പിട്ട് കയ്യും കാലും മുഖവും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണ് അവൾ ഭക്ഷണം കഴിക്കാൻ പോയത് . അവരുടെ ഈ കളിയും സംസാരവും എല്ലാം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മാളുവിന് തീരെ വയ്യ. എന്തോ വലിയഅസുഖമാണത്രേ.. ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു അത് ഇവിടെ വന്ന അസുഖം മാത്രമല്ല ലോകത്ത് പലസ്ഥലങ്ങളിലും പടർന്നുപിടിക്കുന്ന അസുഖമാണെന്ന് . ഈ അസുഖം വരാനുള്ള കാരണം വൃത്തിയില്ലായ്മയാണ് എന്നാണ് ഡോക്ടർ പറഞ്ഞത് . അതിന് ഒരു പേരും പറഞ്ഞു "കൊറോണ". ഇപ്പോൾ ഒരുപാട് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നത് ഈ അസുഖം കൊണ്ടാണത്രേ. മിന്നുവിന്റെ വൃത്തി മിന്നുവിനെ രക്ഷിച്ചു. മാളു അസുഖം വന്ന് ഒരുപാട് നാൾ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ചികിത്സയും കഴിഞ്ഞ് കുറെ നാളുകൾക്കു ശേഷമാണ് ശേഷമാണ് , അവൾക്ക് അസുഖം ഭേദമായി പഴയ സ്ഥിതിയിൽ എത്തിയത് . മിന്നു മാളുവിനെ കാണാൻ വന്നു.. "മാളൂ, ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞത് കാര്യമാണെന്ന് ?" "വൃത്തിയാണ് പ്രധാനം അതുണ്ടെങ്കിൽ ആരോഗ്യമുണ്ടാകും. ആരോഗ്യം ഉണ്ടെങ്കിൽ നമുക്ക് മറ്റെന്തും നേടാൻ സാധിക്കും." ചങ്ങലകൾ പൊട്ടിക്കൂ... അസുഖത്തെ തുരത്തൂ..
|