12:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34231(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെയാരും മറക്കരുത്
അമ്മയെയാരും വെറുക്കരുത്
പാലൂട്ടി നമ്മളെ നോക്കി വളർത്തും
അമ്മയെയാരും മറക്കരുത്
എവിടെ ജീവിച്ചാലും എവിടെ വളർന്നാലും
അമ്മയെയാരും മറക്കരുത്
വെയിൽ കൊണ്ട് വാടിത്തളർന്നാലോ
മഴയിൽ തണുത്തു വിറച്ചാലോ
സ്നേഹാശ്വാസമായ് നിറദീപമായ്
കരുതലായ് അമ്മ നിൽക്കുന്നു
ആദ്യം പഠിക്കുന്നതാദ്യം ചൊല്ലുന്ന-
തമ്മയെന്ന വാക്ക് മാത്രം
അമ്മ നമുക്കൊരു ബാധ്യതയല്ല
സഹോദരങ്ങളെ നമ്മളറിയുവിൻ
പോറ്റമ്മ നമ്മുടെ ഭൂമിയാണ്
പെറ്റമ്മ നമ്മുടെ അമ്മയാണ്