സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കോവിഡ്.19 എന്ന മഹാമാരി(ലേഖനം)
കോവിഡ്.19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരിയിൽ ആഴ്ന്നുപോകാതെ കേരളം എന്ന നാടിനെ പിടിച്ചു നിർത്തിയത് ഉറപ്പായും നമ്മുടെ ഒത്തൊരുമയോടുകൂടിയ പ്രവർത്തനങ്ങളാണ്. ഈ മഹാമാരിയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ പൊലിഞ്ഞു.എന്നാലതിൽ ഒട്ടും തളരാതെ അതിന്റെ മുന്നിൽ ഒറ്റ കെട്ടായി ചെറുത്തുന്നിൽക്കാൻ പൂർണ മനസുകൾ നാടിന് സമർപ്പിച്ചവരാണ് ഓരോ മനുഷ്യരും. പ്രളയം എന്ന ദുരന്തത്തെ നാം എങ്ങനെ ചെറുത്തുനിന്നുവോ അതിനേക്കാൾ നൂറിരട്ടി ശക്തിയോടെയും സ്നേഹത്തോടെയുമാണ് ഓരോ മനുഷ്യരും നാടിനുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്.മലയാളികളെ സംബന്ധിച്ച് വീട്ടിലിരിക്കുകയെന്നത് വളരെ പ്രയാസമേറിയ ഒരു ദൗത്യമാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി 21 ദിവസത്തെ നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിന് പൂർണ പിന്തുണയേകാൻ ഈ മലയാളികൾ മുന്നിൽതന്നെയായിരുന്നു.ഈ അവസ്ഥയിൽ തൻറെ നാടിനുവേണ്ടി ചെയ്യാനാവുന്ന ഏറ്റവും വലിയ ദൗത്യമാണിത് എന്ന് ഓരോ മനുഷ്യരും മനസ്സിലാക്കി പ്രവർത്തിക്കുകയാണ്. ഈ മഹാമാരിയിൽ നമുക്ക് താങ്ങും തണലുമാകാൻ ചിലർ ഈ പ്രവർത്തനങ്ങൾക്കു മുൻപിൽ തന്നെയുണ്ട്. അവർക്കായിയാണ് നാം പ്രാർഥിക്കേണ്ടത്.രാപ്പകലില്ലാതെ തൻറെ ചോരയും വിയർപ്പും ഈ സമൂഹത്തിനും ജനങ്ങൾക്കുംവേണ്ടി സമർപ്പിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കുമൊക്കെയാകട്ടെ നമ്മുടെ പ്രാർത്ഥനയോടുക്കൂടിയ സമർപ്പണം. അവർക്കൂർജ്ജം നൽകുന്നത് നമ്മുടെ പ്രാർത്ഥന ഒന്നു മാത്രമാണ്. ഇറ്റലി,ചൈന എന്നിങ്ങനെയുള്ള ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് കേരളം എന്നത് ഒരു ചെറിയ രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനം മാത്രമാണ്.എന്നാൽ ഈ മഹാമാരിയെ പൊരുതി മുന്നേറുന്നതിൽ മുൻനിരയിൽ ഇന്നുള്ളതും ഈ കൊച്ചു സംസ്ഥാനം തന്നെയാണ്. ഇതിന് കാരണം മനുഷ്യമനസിലെ സ്നേഹക്കൂട്ടായ്മയാണ്. കോവിഡ്-19 എന്ന മഹാമാരിയെ നമുക്കീ ലോകത്ത് നിന്നും എന്നന്നേക്കുമായി തുടച്ചുമാറ്റാം.അതിനായി നമുക്ക് പ്രയത്നിക്കാം.വിജയം നമുക്ക് തന്നെ...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം