ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു......... കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം അവിടെയൊരു പുഴയുമുണ്ടായിരുന്നു......... പുഴയെങ്ങുപോയീ......... തെളിനീരിലാറാടും ചെറുമീനും തവളകളും എങ്ങുപോയീ......... കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി................... ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.. മഴയില്ല കുളിരില്ല പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ല........ഒന്നുമില്ലല്ലോ നമുക്ക് ബാക്കി............. ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും.......... നിന്റെയീ പുഞ്ചിരി ഒന്നു മാത്രം........മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ........ പുണരുന്നു എന്നിലെ മോഹങ്ങളും.........