ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/എന്തൊരു സൗഹാർദ്ദം

22:23, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48545 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്തൊരു സൗഹാർദ്ദം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു സൗഹാർദ്ദം

 
കണ്ടൊ കണ്ടൊ കൗതുകമേറും
തേനീച്ചകളുടെ കൊട്ടാരം
കല്ലും മണ്ണും കൂടാതഴകിൽ
കെട്ടിഉയർത്തിയ കൊട്ടാരം
കൊട്ടാരത്തിന്നുളളിലെ മുറികളൊ-
രായിരമോ പതിനായിരമോ
ചന്തം വഴിയും മുറികളിലൊക്കെ
പൂവിൻതേനോ പൂ൩ൊടിയോ?
ഒരുമിചെന്നും പണിചെയ്യുന്നു
കൊട്ടാരത്തിലെ വാസക്കാർ
എന്തൊരു ബഹളം എന്തൊരു രസം
എങ്കിലുമെന്തൊരു സൗഹാർദ്ദം.
 

ഹംന മെഹറിൻ. കെടി
3A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത