16:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാനിഷാദ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആദി കവി ചൊല്ലിയ വാക്യം
ഇന്നിതാ പ്രകൃതിയും
നമ്മോടു ചൊല്ലുന്നു മാനിഷാദ
കനകച്ചിലമ്പൊലിയായി ഒഴുകിയ പുഴയും
ഇളം തെന്നലിൽ തലോലമാടിയ വയലും
നമ്മോടു ചൊല്ലുന്നു മാനിഷാദ
മുത്തശ്ശി കഥകളിൽ നിറയും കാടും മല യും
സ്മൃതികളിൽ നിന്നുമാഞ്ഞേ പോയി
പന്നഗേന്ദ്രനെ തോൽപ്പിക്കും
വിഷമിന്നു മർത്യന്
വിഷം പൂണ്ട അവൻറെ മനസ്സും സ്വാർത്ഥമായി
ഓർക്കുക സ്ത്രീ അമ്മയാണ് മകളാണ്
'അമ്മ പ്രകൃതിയാണ്
ഓർക്കുക നിൻ സ്വാർത്ഥമാം
ചെയ്തികൾകൾക്ക് ഇരയാകുന്നത്
ഭൂമിയും നിഷ്കളങ്കമാം ജീവജാലങ്ങളും
ഇനിയും വിഷം കുടിപ്പിക്കരുതീ വസുധയെ
ഓർക്കുക ഇത് നിൻറെയും പതനം