14:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KUNIPARAMBA L P SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിഴക്കേ കുന്നിൻ ചെരുവിൽ നിന്ന്
പൊങ്ങിവരുന്നെയൊരു കിണ്ണം
ചുറ്റും സ്വർണ്ണപ്രഭയേകീടും
കാണാൻ ചേലുള്ളൊരു കിണ്ണം
മെല്ലെ മെല്ലെ മേൽനോട്ടങ്ങനെ
പൊന്തും കിണ്ണം കണ്ടോളൂ
പൊങ്ങി പൊങ്ങി ഉച്ചയോടടുത്താൽ
അമ്പോ എന്തൊരു ചൂടാണ്
അന്തിക്കുറുക്കൻ നേരം നോക്കി
കടലിൽ ചെന്ന് കുളിക്കുമിവൻ
നേരം തെറ്റാതുണരാനായി
എങ്ങോ ചെന്ന് മായുമവൻ