എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/ മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
മോഹം,

ഒരു കൊടുങ്കാറ്റായി പറന്നുയരുവാൻ മോഹം
മാമരക്കൂട്ടും മാമലകളും താണ്ടി
പുഴകളും നദികളും കടന്ന് 
സപ്ത സാഗര തീരത്തിലൂടെ
കാർമേഘപാളികൾക്കിടയിലൂടെ
സൂര്യദേവനെ തൊടുവാൻ മോഹം
അനന്തവിഹായസ്സിൽ മാരുത-
നോടൊപ്പം തല്ലിക്കളിച്ച്
തെന്നി നീങ്ങുവാൻ മോഹം
വീണ്ടുമൊരു ഇളം തെന്നലായ്
താഴെ പൊട്ടായ് കാണും കുടിലുകൾക്ക് മുകളിലൂടെ
മുന്നിലേയ്ക്ക് താണിറങ്ങു വാൻ മോഹം
എൻ പേരാണ് കൊറോണ

{{BoxBottom1

പേര്= ശ്രീലക്ഷ്മി രജീഷ് ക്ലാസ്സ്= 6 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം സ്കൂൾ കോഡ്= 33053 ഉപജില്ല= കോട്ടയം വെസ്റ്റ് ജില്ല= കോട്ടയം തരം= കവിത color= 3