ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി വാദി

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി വാദി | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി വാദി


നീ ആരെന്നെനിക്കറിയില്ല,
നിന്റെ ആകൃതിയെനിക്കറിയില്ല
നിന്റെ ശബ്ദമെനിക്കറിയില്ല
എങ്കിലുമെനിക്ക് ഒന്നു മാത്രമറിയാം
നീ മഹാശക്തനാണെന്ന് കേട്ടിരിക്കുന്നു ഞാൻ
ഏറെ നാൾ കേട്ടിരിക്കുന്നു
നീമഹാമാരിയാണെന്ന
             സത്യം
പ്രകൃതിക്കുവേണ്ടി
വാദിക്കുന്ന നീ
എത്രയോ ശക്തൻ
മഹാശക്തൻ
മലിനമല്ലാത്ത വായുവും,
ആഹ്ലാദിക്കുന്ന ചെടികളും
സന്തോഷിക്കുന്ന പൂക്കളും
ആഘോഷിക്കുന്ന
            മൃഗങ്ങളും
സന്തോഷിക്കുന്ന
പ്രകൃതിയും
ദു:ഖിക്കുന്ന മനുഷ്യരും
ആരെയും ഭയക്കാതെ
പരിസ്ഥിതിയെ നശിപ്പിച്ച
മനുഷ്യനെ ഒതുക്കാൻ
നീ പ്രകൃതി വാദിയായി
             വന്നു...


നന്ദവേണി.ആർ
6 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത