നാടി൯ ന൯മ നമ്മുടെ നാടി൯ ന൯മയ്കായ് നമ്മള്ക്കൊന്നായ് മുന്നേറാം നാടും വീടും പരിസരവും ശുചിയായെന്നും കാത്തീടാം നാളത്തെപൊ൯ പുലരിക്കായ് നാളെ വിളയും വിളകള്ക്കായ് വേണം നമ്മുടെ ജീവന്നും പരിസ്ഥിതിയും നിലനിന്നീടാ൯ വെളളം നമ്മള്ക്കാവശം കരുതല് വേണം നന്നായി ജലത്തി൯ സ്റോതസ്സോരോന്നും നന്നായ് സൂക്ഷിച്ചീടേണം സസം പക്ഷിമൃഗാദികളെ നിലനിറ്ത്തുന്നതു പരിസ്ഥിതിയാ പരിസരബോധം നിലനില്ക്കാ൯ നന്നായ് ചിന്തിച്ചീടേണം പരിസ്ഥിതിയെ നാം സ്നേഹിക്കൂ പതിരില്ലാതെ കാത്തീടൂ