സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം
വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സര്‍വോദയ ഹൈസ്കൂള്‍, ഏച്ചോം. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം | |
---|---|
വിലാസം | |
ഏച്ചോം വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-04-2010 | Shseachome |
ചരിത്രം
1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD.
പൊതുനിയമം
- എല്ലാ വിദ്യാര്‍ത്ഥികളും പൊതുവായി നടക്കുന്ന പ്രാര്‍ത്ഥനകളില്‍ ഭക്തിയോടെ പങ്കെടുക്കണം.പ്രാര്‍ത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോള്‍ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നില്‍ക്കണം
- എല്ലാ വിദ്യാര്‍ത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസില്‍ ഹാജരാകണം.സാധാരണയായി കൂട്ടികള്‍ രാവിലെ 9.15 ശേഷമേ സ്കൂളില്‍ എത്തേണ്ടതൂളളൂ. നേരത്തെ എത്തൂന്ന കൂട്ടികള്‍ ക്ലാസില്‍ കയറിയിരുന്ന് പഠന കാ
- അവധി ആവശ്യമുള്ളവര്‍ രക്ഷകര്‍ത്താവിനെകൊ ഹാന്‍ഡ് ബുക്കിലുള്ള ഫോ
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കെട്ടിടം
[[ചിത്രം:]] ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ വിഷന്‍ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്...
സ്കൂള്‍ ബസ്
സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂള്‍ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്... സ്കൂള്‍ ബസില്‍ അറുപത് കുട്ടികള്‍ യാത്ര ചെയ്യുന്നു. സ്കൂള്‍ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികള്‍ വളരെ സുഖകരമായി യാത്ര ചെയ്യുന്നു.
കളിസ്ഥലം,
കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങള്‍ക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങള്‍ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടില്‍ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിന്‍ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു സാറുമുണ്ട്. സാറുടെ പേര് ജോസഫ് എന്നാണ്. ക്രിക്കറ്റ്,ഫുട്ബോള്‍ എന്നിവ കളിക്കാനുള്ള സൌകര്യമുണ്ട്.
ജലസേചനം
ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂള്‍ ടാപ്പുകളില്‍ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങള്‍ക്കും ഈ ടാപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.
പരിസ്ഥിതി സംരക്ഷണം പരിസഥിതി സംരക്ഷണത്തിനായി ഞ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്
കുട്ടികള്‍ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ! "തയ്യാറ്‍"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളില്‍ ഞങള്‍ക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളില്‍ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികള്‍ക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.