ഇനിയൊരിത്തിരി നേരമകന്നിരിയ്ക്കാം ... ഒരുപാടു ദൂരമൊന്നിച്ചു പങ്കിടാനായി ...... അകലുകയല്ല നാമൊരു തണ്ടിൻ മുളയിലിരുപൂക്കളായി എന്നെന്നും താങ്ങായി തണലേകിടേണ്ടോർ ... കത്തിയെരിയുമീ വേനലിൽവെന്ത കനവുകൾക്കുമപ്പുറം പേടിപ്പെടുത്താത്ത , മരണമാമൂക്ഷര താഴ്‌വര തന്നിലും പൊന്തിയെത്തുമി ചെറുനാമ്പിനൂർവരത നിറയുമാ കണിക്കൊന്ന പൂക്കളാലൊരു നവ കണിയൊരിക്കിടേണ്ടോർ നമ്മളകലെയല്ലിനിയു മടുക്കാനാകാത്തത്ര അടുത്ത് തന്നെ നീയും ഞാനും ഒരു തോണിയേറാം ഒരുമിച്ച് തുഴയാം ഒന്നായ നമ്മളെ നീയെന്നും ഞാനെന്നു മാക്കിയ രോഗാണുകണുകയെ മനം കോർത്തകലം നിനച്ച് ആട്ടിയകറ്റുവാൻ ഒരുമിച്ച് തുഴയാം ഒരു കാതമേറേ ... ഒരുമിച്ച് നടക്കാം ...
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത