കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കാറില്ല ബസില്ല ലോറിയില്ല റോഡിലോ എള്ളോളം ആളുമില്ല തിക്കിത്തിരക്കില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ചനിറമുള്ള മാസ്ക്കും വെച്ച് കണ്ടാൽ ഇന്ന് എല്ലാരും ഒന്നുപോലെ ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും നിഷ്ഫലമത്രയും ഒന്നിച്ചുകണ്ടിട്ടും പേടിക്കുന്നില്ല ഈ കുഞ്ഞുകീടം മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായി എത്തിയതാവം ഈ കുഞ്ഞുകീടം ആർത്തികൊണ്ടത്രയോ ഓടി തീർത്തു നമ്മൾ കാത്തിരിക്കാം ഇനി അൽപനേരം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത