ലോകം മുഴുവൻ ഭീതിയിലായ് ലോകമാകെ ദു:ഖത്തിലായ് മാനവർ ആകെ ആശങ്കയിൽ കൊറോണ വൈറസിൻ പിടിയിലായ് മറികടക്കാം ഈ മഹാ വ്യാധിയെ പ്രതിരോധിക്കാം ഈ പകർച്ചവ്യാധിയെ ഒരുമയാൽ വീഴ്ത്തിടാം ഈ വ്യാധിയെ ഒരു മനസ്സാൽ അത് സാധിച്ചിടാം കൈകോർത്തിടാം നാം രാജ്യത്തിനായ് ഈ ലോകത്തിനായ് കൈ കഴുകിടാം നാം നമുക്കായ് തൻ സ്നേഹിതർക്കായ് അകന്നിരിക്കാം സ്വൽപ നാളുകളിൽ കാത്തിരിക്കാം നല്ല നാളെക്കായ് അടുത്തിരിക്കാം സ്വന്ത വീട്ടാർക്കൊപ്പം അകന്നിരിക്കാം സമൂഹത്തിന്നായ് കേട്ടിടാം നമുക്ക് ആരോഗ്യ പ്രവർത്തകരെ ചെയ്തിടാം അവരുടെ വാക്കുകളെ കാത്തിടാം നമ്മുടെ ജീവനെ നാം പ്രതിരോധിക്കാം കൊറോണയെ നാം