മയിലമ്മ

മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
 മയിലമ്മേ മയിലമ്മേ
നൃത്തമാടു മയിലമ്മേ
എന്തൊരു ഭംഗി നിൻമേനി
എന്തൊരു ചന്തം നിൻപീലി
പീലിവിടർത്തും മയിലമ്മേ
ആരു നിനക്കേകി ഈ ചന്തം
 മഴവില്ലിനഴകുള്ള പൊൻചന്തം