15:04, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇനിയെത്ര നാൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങകലെയാ ചൈനയിൽ കേട്ട മഹാമാരി,
അരികിലിങ്ങെത്തീ കേരള നാട്ടിലും
അറിയില്ലാർക്കും കൊറോണതൻ പ്രതിവിധി
അതിനാലടിമയായ് ലക്ഷങ്ങൾ പല നാട്ടിൽ
അന്നു പൊട്ടിയ അഹങ്കാരങ്ങൾ കേവലം
അണുവിനാൽത്തന്നെ അറിയിച്ചു പ്രകൃതി
കീഴ്മേൽ മറിയുന്നു ഗതിയിന്നു
താഴ്മയായ് കേഴുന്നു ഭരണാധികാരികൾ
വർണ്ണവും,വർഗവും,ജാതിയും,മതവും
വീട്ടിലൊളിച്ചു , പതുക്കെ നിശബ്ദമായ്
വറുതിയായ് വിശപ്പിൻ വിലയറിഞ്ഞു
വർത്തമാനക്കാല വൈറസിൻ വരവിനാൽ
പ്രതിരോധമാണിതിൻ പരിഹാരമെന്നതും
ശകലം അകലം പാലിച്ചു നിന്നീടുക
കഴുകണം കൈകളുംമനസ്സും കഴിവതും
തഴുകണം സാന്ത്വനം മുതിർന്നവർക്കേറെയും...
പൊരുതീടാം ഏകമനസ്സായി നാളേയ്ക്കായ്
കരുതിടാം പ്രതിരോധം പാലിച്ചു നാടിനെ.