എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ്

13:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കൊറോണ നാടുവാണിടും കാലം.
മാനുഷ്യരെല്ലാരും ഒന്നു പോലെ.
അന്തിക്കു മ ന്തി അടിച്ചോരെല്ലാം
ചന്മന്തി നുള്ളി നുണഞ്ഞിടുന്നു .കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്.
മട്ടത്തിൽ വെട്ടിയൊരുക്കാൻ മുടി
വെട്ടുകാരാരുമി നാട്ടിലില്ല
കൂട്ടുകാരന്യോന്യം വെട്ടിടുന്നു.
മൊട്ടത്തലകൾ നിറഞ്ഞിടുന്നു .
ഊറ്റം പറഞ്ഞ നടന്നവനും.
ചെറ്റക്കുടിലിൽ കഴിഞ്ഞ വനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി.
തീറ്റക്കു വല്ലതും കൊയ്തിടുന്നു.
മക്കളെ പോറ്റുന്ന പാട് അറിഞ്ഞു.
ചക്കക്കുരുവിൻ രുചി അറിഞ്ഞു.
ചിക്കനും പോത്തും മീനുമില്ല.
നാളുകൾ അങ്ങനെ നീങ്ങിടുന്നു.
വള വള മിന്നും വെളിച്ചമില്ല.
മങ്കമാർ കാളത്തിൽ പാട്ടു പാടും.
മാമാങ്ക കല്യാണമൊന്നുമില്ല.
തമ്മിലടിയും കലഹം ഇല്ല.
വണ്ടിയിടിച്ച് മരണമില്ല .
മട്ടത്തിൽ കയ്യുകൾ സോപ്പി ടേണം.
വ്യക്തി ശുചിത്വം പാലിക്കേണം.
പുറത്തിറങ്ങാതെ നോക്കിടെ ണം.
മുഷ്ട്ടി ചുരുട്ടിയ യൗവ്വനങ്ങൾ
കത്തിക്കയറിയ ഭാഷണങ്ങൾ.
ശബ്ദ കോലഹലഘോഷണങ്ങൾ.
എല്ലാം നിലച്ചു നിശ്ശബ്ദമായി.

Naseeha Thahsin
VI B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
Tanur ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത