14:23, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊന്നൊടുക്കുകയാണോ
ആരെയും വെറുതെ വിടാതെ
പടരുകയാണോ നീ
ആരിൽ നിന്നും അകലാതെ
ഇനിയും മതിയായില്ലേ
നാശം വിതച്ച് കൊതിതീർന്നില്ലേ
നിന്നിൽ ഒടുങ്ങുകയാണോ മനുഷ്യർ
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
ചേക്കേറുന്ന നീ അറിയുന്നുണ്ടോ
നീറി അമരുന്ന ജീവൻെറ വേദന
കാത്തിരിക്കുകയാണ്
നിങ്ങളെപ്പോലുള്ള
മഹാമാരികൾ ഇല്ലാത്ത
നല്ല നാളേയ്ക്കായ്