മഹാമാരിയാണിന്നുലകിൽ മനുഷ്യരാശിയെ തകർക്കുവാൻ വെമ്പിടുന്നോൻ ഉണർത്തണം മനുഷ്യമനസ്സിലെ ജ്വാലയെ അറിവിൻറെ നിറവിൻറെ മഹത്താം പ്രഭയെ ഉണർത്തണം ഭാവി തലമുറയ്ക്കായ് പ്രളയമായെത്തിയ വിപത്തിനെ അകറ്റിയ മാനവ ശക്തി ഉണരണം ജീവ പ്രഭയെ അണയ്ക്കാനെത്തിയ മഹാരോഗത്തെ തടുക്കണം ഒരു പുൽനാമ്പിനുമുണ്ടാം ജീവചൈതന്യമാം ഊർജ്ജം ആ ഊർജ്ജം വിസ്ഫോടനമാക്കി അകറ്റുക മഹാമാരിയെ പ്രതീക്ഷതൻ പൊൻകിരണങ്ങൾ ഉണർത്തു- ന്നൊരാമനശക്തി തൻ മുൻപിൽ മഹാരോഗമാംവിപത്തിനെബലിയർപ്പിക്കുക ബലിയർപ്പിക്കുക പ്രതിരോധമാം കൊടുങ്കാറ്റിനെ യുയർത്തി വന്മരമാംമഹാരോഗത്തെ പിഴുതെടുത്ത് പ്രതീക്ഷതൻകെടാ ദ്ദ്വിപ- ത്തിൽ കത്തിക്കുക അതിജീവിക്കും അതിജീവിക്കണം ഈ കൊടും വിപത്തിനെ ഗതകാല ചൈതന്യത്തിൽ നിന്നാവേശമുൾക്കൊണ്ട് ഉണരണം നമ്മൾ