എന്റെ വിദ്യാലയം
അക്ഷരങ്ങൾ കൊരുത്തൊരു
മാലയായി മാറിടും
മാർഗദീപങ്ങളാം എൻ
ഗുരുനാഥൻമാർ
കുരുന്നു മനസ്സുകളെ അത്ഭുത
ലോകത്തേക്ക് എത്തിക്കും വിദ്യാലയം
അക്ഷരമുറ്റത്ത് പിച്ച വച്ചീടുന്ന
പൊൻ കുരുന്നുകളാണ് ഞങ്ങളിവിടെ
സ്നേഹവും അറിവും നിറഞ്ഞൊരു
കുടുംബമാണെന്റെ വിദ്യാലയം
എന്റെ വിദ്യതൻ എൻ വിദ്യാലയം.
അനുഷ്ക എം.
മൂന്നാം തരം അതിരകം യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത