എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്ബ് കൺവീനർ
-
ഗ്ലേയ്സി മാത്യു (HST)
-
ബെൻസി ട്രീസ(UPST)
ഗണിതക്ലബ് പ്രവർത്തനങ്ങൾ
ജൂൺ രണ്ടാമത്തെ ആഴ്ചയിൽ ക്ലബ് ഉദ്ഘാടനം നടത്തി. ക്ലബ് കൺവീനർമാരും, അംഗങ്ങളും ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക ഉദ്ഘാടനം ചെയ്തു. ക്ലബ് ഉദ്ഘാടനം മോടി പിടിപ്പിക്കുന്നതിനായി കുട്ടികൾ ഗണിതപ്പാട്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത മാഗസിൻ തയ്യാറാക്കുന്നതിനും, മറ്റു പ്രവർത്തനങ്ങൾക്കും ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്നു മുതൽ അവർ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഐടി അധിഷ്ഠിതമായ പഠനം നൽകുന്നതിന് ഐടിയിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് യുപിയിലെയും ഹൈസ്കൂളിലെയും അദ്ധ്യാപകരുടെ പ്രത്യേക പരിശീലനത്തിലൂടെ നടത്തി പോരുന്നു. ഗണിത ചിത്രങ്ങളും, പസിൽസുകളും കുട്ടികൾക്കായി പ്രോജക്ടുകളും മത്സര വിഭാഗമായി നൽകുന്നു.