മാമരകൊമ്പിലിരുന്നിതാ...
ഒരു കുഞ്ഞികിളി തൻ
നൊമ്പരം പാടിടുന്നു ...
കുഞ്ഞുങ്ങളോടൊത്തു സന്തോഷമായി കഴിഞ്ഞിട്ടു
വേളയിൽ ...
ഇണയോടൊത്തവൾ പാടിടുന്നു ...
ഒരു നാൾ തീറ്റ തേടി വന്നിട്ടുമ്പോൾ നടുങ്ങിടുന്നു ഈ കാട്ടു പക്ഷി
മഴു തിന്ന മാമര കൊമ്പിനു ചുറ്റും പറന്നിടുന്നു
ഇണയെ തേടിയവൾ ...
കുഞ്ഞുങ്ങളെ തേടിയതാ പറന്നിടുന്നു ചുറ്റും പറന്നിടുന്നു
ഗ്രഹിക്കുവാൻ കഴിയുമോ
നമ്മുക്കീ പക്ഷിതൻ പാട്ട്
കാലമെത്ര കഴിഞ്ഞാലും
ഓർക്കുക നാമെപ്പോഴും
ഒരുനാൾ മഴുവും നമ്മെ
തിന്നിടുമെന്ന് ....