കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലേഖനം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി


രോ മനുഷ്യനും പരിസ്ഥിതിയുടെ ഭാഗമാണ് എന്നത് കൊണ്ടും ജീവിത ആവശ്യങ്ങൾക്കായി പരിസ്ഥിതിയെ നല്ലവണ്ണം വിനിയോഗിക്കുന്നു എന്നതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. എന്നാൽ ഇന്ന് ലോകത്ത് സ്ഥിതി തീർത്തും വിപരീതമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്.,, ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി,, കവികൾ ദീർഘ ദർശികൾ ആണെന്ന് പറയാറുണ്ട്. ആ ദീർഘ ദർശനത്തിന് പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ അതിനു പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും. കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി ഇന്ന് അതിന്റെ ഒരു സൃഷ്ടി കാരണം അൽപാൽപമായി നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഭൂമിയുടെ ഉത്തമ സൃഷ്ടി ആണെന്നതിൽ സംശയമില്ല. എന്നാൽ ഇന്നത്തെ ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ അവന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു. സുഖ സന്തോഷങ്ങൾ പണം കൊടുത്ത് വാങ്ങി കൂട്ടുന്ന സുഖസൗകര്യങ്ങളും അംബരചുംബികളായ കെട്ടിടങ്ങളിലുംകണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധപതിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാൻ ഉള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു.പ്രകൃതിയും മനുഷ്യനും ദൈവ ചൈതന്യവും ഒന്നായി ഭവിക്കുന്നിടത് ജീവിതം സുഖ പൂർണ്ണമാകുന്നു. ഇതാണ് ഭാരതീയദർശനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൃത്രിമവും അധർമ്മ പൂരിത വും ആകുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു മനുഷ്യജീവിതം ശിഥിലമാകുന്നു. ഭൂമിയും ജലവും വായുവും എല്ലാം ദുഷിച്ചു പോകുന്നു. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴേ ശ്രേയസ് ഉണ്ടാകൂ.ഇന്ന് പരിസ്ഥിതി നേരിടുന്ന മറ്റൊരു വെല്ലുവിളികളിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. മരണമില്ലാത്ത മരണം വിതയ്ക്കുന്ന ഭീകരൻ. പ്ലാസ്റ്റിക്കിനെ ഈ വിശേഷണം നൽകുന്നതാണ് ഉത്തമം. കത്തിച്ചു കളഞ്ഞാൽ വായുമലിനീകരണം മണ്ണിൽ എറിഞ്ഞാൽ പരിസ്ഥിതിനാശം. ആധുനിക ലോകത്തിൽ ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നതാണ് പ്ലാസ്റ്റിക് സംസ്കരണ വിഷയം. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം പ്ലാസ്റ്റിക് ഉപയോഗവും ഉല്പാദനവും ഭൂമിക്ക് തന്നെ നാശമായി കൊണ്ടിരിക്കുകയാണ്. ഒഴിവാക്കാൻ ആകുന്ന ഈ വില്ലനെ പക്ഷേ താരപരിവേഷം ചാർത്തി അകത്തളത്തിൽ ആനയിക്കാനാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. പരിസ്ഥിതി നാശത്തിന് വികൃതമുഖം ആണ് ഈ ഭീകരനിൽ നിറഞ്ഞു കാണുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെട്ട കേ പ്ലാസ്റ്റിക്കിന്റെ സ്വന്തം നാടായി മാറുന്ന ഒരു അവസ്ഥ സംജാതമായേക്കം. ഇന്നത്തെ ലോകത്ത് ഒരു സാധാരണക്കാരനെ ജീവിതത്തിൽ പോലും ഒഴിവാക്കാനാകാത്ത വസ്തുക്കളിൽ ഒന്നാണ് പ്ലാസ്റ്റിക്കുകൾ. 2020 ജനുവരി മാസം പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും പെട്ടെന്നൊരു ഒഴിവാക്കൽ ആർക്കും സാധ്യമല്ല. നാം ഇന്നു ഉപയോഗിക്കുന്ന ചീർപ് തൊട്ട് ബ്രഷ് വരെ പ്ലാസ്റ്റിക്കുകൾ ആണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇതാണ് പ്ലാസ്റ്റിക് വിതക്കുന്ന വിപത്തുകൾ ക്കെതിരെ നമുക്ക് ചെയ്യാനാകുന്നത്.പ്ലാസ്റ്റിക് മണ്ണിനടിയിൽ നശിക്കാതെ കിടക്കുന്നത് നിമിത്തം വൃക്ഷങ്ങളുടെ വേരോടൽ തടസ്സപ്പെടുന്നു, മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതിനനെ പ്രതിരോധിക്കുന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നു. തീർച്ചയായും പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ധാരാളം വസ്തുക്കൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം.,, പ്രകൃതിയുടെ സ്വതസിദ്ധമായ രക്ഷാകവചം,, വനത്തെ ഇങ്ങനെ നിർവചിക്കുന്നത് ആകും ഉത്തമം. മഴയും മഞ്ഞും ചൂടും കാറ്റും അതാത് ഋതുക്കളുടെ തേരിൽ യഥാക്രമം സഞ്ചരിക്കുവാനും ഈ ഹരിത സമ്പത്ത് കൂടിയേതീരൂ. മനുഷ്യന്റെ ആവശ്യങ്ങൾക്കായി മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ നശിക്കുന്നത് ഓരോ വനങ്ങളാണ്, പല തരം ജീവികളുടെ ലോകമാണ്. വനനശീകരണത്തിനെതിരെ ഉത്തർപ്രദേശിൽ രൂപംകൊണ്ട ചിപ്കോ പ്രസ്ഥാനം, സുന്ദർലാൽ ബഹുഗുണ നായകനായ ഈ സംഘടന ശക്തമായി നിസ്സഹകരണ മുറകളിലൂടെ വൃക്ഷത്തെ നശിപ്പിക്കുന്നതിനെതിരെ പ്രതികരിച്ചു. പത്തു പുത്രന്മാർക്കു സമം ഒരു വൃക്ഷം. പത്തു പുത്രന്മാർക്കു സമം ഒരു വൃക്ഷം. പ്രകൃതിയുടെ ജീവ നാഡികൾ ആണ് ഓരോ വൃക്ഷവും. വേനലിൻറെ കൊടും ചൂടിൽ ചുട്ടുപൊള്ളുന്ന ടാർ നിരത്തിലൂടെ വിയർത്തൊലിച്ചു നടക്കുമ്പോൾ തണൽ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?. അതെ എല്ലാ അർത്ഥത്തിലും മരം ഒരു വരം ആണ്. വികസനത്തിന്റെ പുത്തൻ മുഖങ്ങൾ തേടിക്കൊണ്ടിരിക്കുന്ന നാട്ടിലാണ് നാമിന്നു ജീവിക്കുന്നത്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ശുദ്ധവായു നൽകിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളെ വേരോടെ പിഴുതെറിയുന്ന താണ് ഇന്നത്തെ വികസന മന്ത്രം. വെറുതെ ഒന്ന് നിരീക്ഷിച്ചു നോക്കൂ. ഓരോ മരങ്ങളും ഓരോ ലോകമാണ്. പക്ഷികളും പുഴുക്കളും അണ്ണാനും തുടങ്ങി അസംഖ്യം ജീവികളുടെ ആശ്രയകേന്ദ്രം. ഓരോ ആവാസവ്യവസ്ഥയുടെ യും അടിത്തറയായ സങ്കേതം. ഓരോ മരത്തെയും മുറിപ്പെടുത്തുമ്പോൾ, അതിന്റെ പ്രാണൻ എടുക്കുമ്പോൾ നാം നശിപ്പിക്കുന്നത് അതിനെ ആശ്രയിച്ചു നിൽക്കുന്ന ആവാസവ്യവസ്ഥയെ കൂടിയാണ്. വൃക്ഷം പല ജീവികൾക്കും അന്നദാതാവ് ആണ്. വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് നശിപ്പിക്കേണ്ടത് അല്ല. ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല. വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധം ആണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു പുതിയ തൈകൾ നടാൻ ഉള്ള ബോധം. ലേഖ ശാസ്ത്ര സാങ്കേതികതയുടെ ഉന്നത പദങ്ങൾ കീഴടക്കിയ മനുഷ്യ മസ്തിഷ്കത്തിന് തീർച്ചയായും പ്രകൃതിക്ഷോപായ ങ്ങൾ കണ്ടെത്താനാകും. സ്വന്തം മാതാവിനെന്റെ നെഞ്ചു പിളർക്കുന്ന രക്തരക്ഷസുകൾ ആവരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതല ഉള്ളവരാണ് നമ്മൾ. ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഉറുമ്പിനും ആനയ്ക്കും ഇവിടെ തുല്യ അവകാശമാണ്. ഐശ്വര്യത്തിനും സമൃദ്ധിയുടെയും സൂചകമാണ് പച്ചപ്പ്. പ്രകൃതി ഹരിത വർണ്ണത്തിൽ ഒരുങ്ങിനിൽക്കുന്നതാണ് എന്നും ഭംഗിയും സുരക്ഷിതവും. അതിനാൽ അണിചേരാം, പ്രവർത്തിക്കാം ഒരു പുത്തൻ ഹരിത ഭൂമിക്കായി

ഹന ഹബീബ
8th I* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം