അവളുടെ കണ്ണുനീർകൈപ്പറിഞ്ഞതെപ്പോൾ ആ ചുടുനീർ മനുഷ്യായുസിൽ അറകൾ നുള്ളിയെടുത്തപ്പോൾ തുള്ളിത്തുള്ളിയായി തോരാകുടമായതു മനുഷ്യ ജീവന്റെ പുതുപുൽനാമ്പുകളിൽ കൊടുവാളിൻ ചിത്രം വരച്ചതെപ്പോൾ അവളൊന്നു കരഞ്ഞതേയുള്ളൂ കണ്ണീരിൽ ആയിരങൾ മാഞ്ഞുപോയി, മറഞ്ഞുപോയി അവളൊന്നു മൂളിയതേയുള്ളൂ അത് മാനത്ത് കൊടുങ്കാറ്റായി അവളൊന്ന് തേങിയപ്പോൾ മറുകരകാണാനാകാതെ,ദുഖമാമാഴിയിൽ നാമൊറ്റക്കിരുന്ന് കരഞ്ഞു കാണാകയത്തിൽ പൊലിഞ്ഞത് ജീവനോ ജീവിതമോ പ്രതീക്ഷയോ,പ്രയത്നമോ നൂറാണ്ടിന്റെ സ്വപ്‍നങളോ..... ഓർക്കുക മുന്നറിയിപ്പായിട്ടേയുള്ളൂ പിന്നാലെ വരുന്നു,കലിയടങാതെ കാലൻ.