സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/രോഗമുക്തി

08:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) (ാ്ഗൂ)
രോഗമുക്തി
നേരമൊട്ടും വൈകിയില്ല
കൂട്ടുകാരേ  കേൾക്കൂ(2) 
മർത്ത്യരെ കൊന്നൊടുക്കാൻ 
വന്നൊരീ  കൊറോണയെ 
സോപ്പും വെള്ളവും ചേർത്തിടയ്ക്കിടെ
കൈകഴുകിമാറ്റാം (2)

( നേരമൊട്ടും)

വീടും ചുറ്റുപാടുമെല്ലാം 
വൃത്തിയാക്കി വെയ്ക്കാം 
വ്യക്തികൾ നാം  ശ്രദ്ധിച്ചീടുകിൽ  
രോഗമുക്തരാകാം (2)

( നേരമൊട്ടും)

ഒത്തുചേരൽ വേണ്ട വേണ്ട ഹസ്തദാനവും ത്യജിക്ക 
ഇന്നുനാമകന്നു നിന്നാൽ
പിന്നെയൊന്നായ് ചേരാം (2)

( നേരമൊട്ടും)

മുഖാവരണം ഓർമ്മവേണം
പുറത്തിറങ്ങണമെന്നാൽ 
ലോകനന്മയ്ക്കായ് നമ്മൾക്കാവതെല്ലാം ചെയ്യാം(2)

( നേരമൊട്ടും)


ജിഷ്മ രാജ്
10 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത