കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം

പോരാടാം
അടിപതറാതെ ഒറ്റക്കെട്ടായ് നിൽക്കാം
മഹാവിപത്തിനെ തോൽപ്പിക്കാം
അകലങ്ങളിൽ നിന്നും പോരാടി
മഹാമാരിയെ തുടച്ചുനീക്കാം
വിപ്ലവമണ്ണിൽ നിന്നും പടപൊരുതി
പുതിയൊരു നാളയെ സ്രഷ്ടിക്കാം
ചുവടുകൾ മണ്ണിൽ ഉറപ്പിച്ച്
ഒരു മനസ്സോടെ മുന്നേറാം
ഭൂമിയെ രക്ഷിക്കാൻ നമ്മൾ
ഭീതിയില്ലാത്തവരായി പോരാടാം
സേവകർനമ്മുടെ സംരക്ഷകർ
അവർക്കുവേണ്ടി പ്രാർത്ഥിക്കാം
മഹാവിപത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ
തുന്നിചേർക്കാം ഒന്നിക്കാം
ലോകത്തെ രക്ഷിക്കാൻ നാം
എന്നും ഒന്നായ് ചേർന്നീടാം

ശ്രീലക്ഷ്മി
3A കണ്ണാടി യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത