ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsthuyyam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് | color= 5 }} <p> <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്ത്

ഇന്ന് നമ്മൾ നേരിടുന്ന ഒരു മഹാവിപത്താണ് കൊറോണ.
ഈ കൊറോണ കാരണം ആർക്കും തന്നെ പുറത്ത് പോകാൻ പറ്റുന്നില്ല.
ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ പ്രവർത്തനങ്ങളും നിശ്ചലമായി.
കൊറോണ പടർന്നുപിടിച്ച ഈ സാഹചര്യത്തിൽ നമ്മൾ ചില മുൻ കരുതലുകൾ എടുക്കണം.
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
കുട്ടികളും പ്രായമാായ വരും വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകാഹാരം കഴിക്കുക. പുറത്തുള്ളവരോടു അകലം പാലിക്കുക.അങ്ങനെ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒന്നിച്ചു നേരിടാം.
 ഭയമല്ല വേണ്ടത് ജാഗ്രത. 
ശ്രീഹരി സുധീർ .കെ
2 ജി .എൽ .പി .എസ് .തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം