16:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിമുക്തമാവേണ്ടേ സോദരേ
ഈ മഹാമാരിയിൽ നിന്ന്
ചുവടു വെക്കാം നല്ലൊരു
നാളേക്കായ്, ആയതിനാൽ ഭീതിയല്ല
ജാഗ്രതയാണ് വേണ്ടത് വ്യാജ പ്രചരണം
അല്ല മുൻകരുതലാണ് നല്ലത്
ചുവടുവെക്കുവിൻ ഒരു
കൈ അകലത്തിൽ, പൂട്ടി
കെട്ടുവിൻ നിങ്ങൾ തൻ ആദരങ്ങളേ
നിർത്തീടാം സാമൂഹിക ശാരീരിക
ഇടപെടലുകൾ അപ്രകാരം വലി-
ച്ചെറിയാൻ സാധിക്കും ഈ ചങ്ങല
യാവുന്ന മഹാമാരിയെ
ശാരീരിക അകലം സാമൂഹിക
ഒരുമയാവുന്നു ആകയാൽ
വിവേക പൂർവ്വമായ പ്രവൃത്തി നല്ലൊരു
നാളെയ്ക്ക് നയിക്കും മാസ്ക്കിട്ട്
പുറത്തേക്കും സോപ്പിട്ട് അക-
ത്തേക്ക് ഇതാവട്ടെ പ്രതിരോധത്തിൻ
മുദ്രാവാക്യം ആവട്ടെ സോദരേ
മുഖം ഏതായാലും മാസ്ക് മുഖ്യം.