നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം കൊറോണയെ തുറത്തിടാം നിഷ്പ്രയാസം. അനാവശ്യമായ പുറത്തേ സഹവാസം ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ വീടിനുള്ളിൽ നമുക്കേറെ സുരക്ഷിതം സമാധാനമായൊരു അന്തരീക്ഷം പനിയോ ചുമയോ ശ്വാസതടസ്സമോ തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ- പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ.. കൈകൾ കഴുകേണം സോപ്പുപയോഗിച് ദിവസേന വൃത്തിയിൽ കുളിച്ചീടേണം. തുമ്മലോ ചുമയോ ഉള്ള സമയത് തൂവാല എടുത്തിടാം മറന്നിടാതെ പുറത്തു പോകണേൽ മാസ്കു- ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ സ്വീകരിക്കാം നമുക്കാവശ്യമായൊരു നല്ല ശീലങ്ങളും സുരക്ഷിതവും