00:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=....എന്റെ അമ്മ .... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയുടെ വിരിമാറിൽ
ചാഞ്ഞു ഉറങ്ങുന്നു ഞാൻ
അമ്മയാണെൻ സർവ്വവും
അമ്മയ്ക്ക് പകരമാവില്ല
മറ്റൊന്നും ഈ ഭൂമിയിൽ
അമ്മയുടെ ഉദരത്തിൽ
കിടന്ന നാൾ മുതൽ
അറിയുന്നു ഞാൻ
എൻ അമ്മയെ
ദുഃഖം വരുന്നൊരു
നേരത്ത് പോലും
താങ്ങായി നിൽകുമെന്നമ്മ
നേർവഴി കാട്ടുവാൻ
കൂടെ നടന്നീടും
നേരായ കാര്യങ്ങൾ
ചൊല്ലി പഠിപ്പിക്കും
അമ്മയിൽ നിന്നു നാം
ആദ്യ പാഠം പഠിക്കണം
അമ്മയെന്ന ആ വലിയ സത്യത്തെ!!