17:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതു മഹാമാരിയുടെ കാലം.
മാലോകർ ഇതുവരെ കാണാത്ത കാലം.
ഭീതിയാൽ വീട്ടിൽ തളച്ചിട്ട കാലം.
മൗനം കനക്കുന്നു,
കൂട്ടിനായ് കേഴുന്നു..
ഇനിയെന്നു തീരുമീ 'ലോക്ക്ഡൗൺ'
വ്യക്തിശുചിത്വമാണേറ്റവും പ്രധാനം,
എന്നെല്ലാവരും പറയുന്നു.
സോപ്പിട്ടു തന്നെ കൈകൾ കഴുകേണം,
ഇരുപതു നിമിഷങ്ങളോളം.
മാസ്കു ധരിക്കേണം,
അകലവും കാക്കേണം.
രോഗം വരാതെയിരിക്കാൻ
ഇനിയുള്ള കാലത്ത് ഇത് ശീലമാക്കാം.
ആരോഗ്യമാണു പ്രധാനം.
നാം മാത്രമല്ല, വീടുകൾ, റോഡുകൾ
നാടും നഗരവും,കാടും പുഴയും
പിന്നെയെല്ലായിടവും എന്നും
ശുചിയാക്കിവെക്കണം നമ്മൾ.