13:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42320 01(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> ലോകം ഭയക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ഭയക്കുന്നു അവനെ
ആരവൻ? ആരവൻ? ആരാണവൻ?
കൊറോണ എന്നൊരു അസുരവിത്താണവൻ
ലോകം ഭയക്കുന്ന അസുരവിത്ത്
തടയണം അവനെ പിടിച്ചു കെട്ടീടേണം
ഭയമല്ല നമ്മൾ ജാഗ്രത തുടരണം (2)
നന്ദിയുണ്ട് ചിലരോട് കൊറോണയെ
പിഴുതുമാറ്റാൻ ശ്രമിക്കുന്ന ചിലരോട്
എങ്ങനെ മാഞ്ഞുപോയി ആ തിരക്കൊക്കെ?
എങ്ങനെ തേഞ്ഞുപോയി ആ ഗമയൊക്കെ?
താഴ്ന്നവർ ഉയർന്നവർ എന്ന ഭേദമില്ലാതെ
ഒത്തു പിടിക്കുക നമ്മുടെ കൈകൾ...
ഒത്തു പിടിക്കുക നമ്മുടെ കൈകൾ...