22:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Linoj Asrayam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്='''പരിസ്ഥിതി''' <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കളകളമൊഴുകുന്ന പുഴകളിൽ
ഇപ്പോൾ പ്ലാസ്റ്റിക്ക് കൂനകൾ ഒഴുകുന്നു.
പാടങ്ങൾ എല്ലാം നികത്തി
വൻ ഫ്ലാറ്റുകൾ കണ്ടുതുടങ്ങി
അമ്മ പറഞ്ഞ കഥയിലെ
കുന്നുകൾ തേടി ഞാൻ നടന്നു
എവിടെയും കണ്ടില്ല കുന്നുകൾ
എല്ലാം മഴവെള്ളപാച്ചിലിൽ പോയി പോലും
ഊഞ്ഞാലുകെട്ടുവാൻ
മരമൊന്നു തിരഞ്ഞു ഞാൻ
എവിടയും കണ്ടില്ല ഒരു മരം പോലും
മുത്തശ്ശി പറഞ്ഞ കഥയിലെ
ചക്ക പഴത്തിൻ്റെ സ്വാദ് തിരഞ്ഞു നടന്നു
സൂപ്പർ മാർക്കറ്റിലെ ടിന്നുകളിലായി
ചക്ക പഴത്തിൻ്റെ രുചികളെല്ലാം
നമ്മൾ ചെയ്ത തിൻമകളെല്ലാം
മഹാപ്രളയമായി, നിപ്പയായി
കൊറോണയെന്ന മഹാമാരിയായി
നമ്മൾക്കാപത്തായി വന്നു....