ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ അനുഭവങ്ങൾ

എന്റെ ലോക് ഡൗൺ അനുഭവങ്ങൾ

കുറേ ദിവസങ്ങളായി പത്രങ്ങളിലും റേഡിയോയിലും ടി.വി.യിലും സ്കൂൾ അസംബ്ലിയിലും ഒക്കെ കൊറോണയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അതിത്ര വലിയ മഹാവ്യാധിയായി ലോകം തന്നെ നിശ്ചലമാക്കുമെന്ന് ഞാൻ കരുതിയതേയില്ല. മാർച്ച് രണ്ടാമത്തെ ആഴ്ച നടക്കുവാനിരുന്ന ഞങ്ങളുടെ ആ നിവേഴ്സിറക്ക് കളിക്കാനുള്ള സിനിമാറ്റിക് ഡാൻസിന്റെയും ദഫ്മുട്ടിന്റേയും പരിശീലനത്തിലായിരുന്നു ഞാനും കൂട്ടുകാരും.. അപ്പോഴാണ് മാർച്ച് പത്ത് ഉച്ചകഴിഞ്ഞപ്പോൾ കുറച്ച് ദിവസത്തേക്ക് നിങ്ങൾക്ക് അവധിയാണ്. എന്ന് ടീച്ചർ വന്നു പറഞ്ഞത്. അപ്പോൾ പരീക്ഷ എന്നാ ? ആനിവേഴ്സറിയോ? മെഗാ തിരുവാതിര ഇല്ലേ? അക്ഷരശ്ലോകമോ? ഞങ്ങളുടെ നാടകമോ? അപ്പോൾ സഹവാസ ക്യാമ്പില്ലേ ടീച്ചറേ.എല്ലാവരുO ടീച്ചറോട് ചോദിച്ചു കൊണ്ടിരുന്നു.. . കൊറോണയൊക്കെ മാറട്ടെ... നമുക്കു പരിപാടികളൊക്കെ നടത്താം... ഞാൻ നിങ്ങളെ വിളിച്ച് വിവരങ്ങൾ അറിയിക്കാം ... ടീച്ചർ ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. അവധിയാണെന്ന് കേട്ടിട്ടും ആർക്കും ഒരു സന്തോഷവും തോന്നിയില്ല. ഞങ്ങളുടെ ഏറ്റവും സന്തോഷ o നിറഞ്ഞ ദിവസങ്ങളായിരുന്നു ഞങ്ങളുടെ ആ നിവേഴ്സറിയും നാലാം ക്ലാസ്സുകാരുടെ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പും.' ഞാനപ്പോൾ അതിനേക്കറിച്ച് മാത്രമാണ് ചിന്തിച്ചത്. പുറത്തേക്ക് ഇറങ്ങരുതെന്നും ദിവസവും പത്രവും പുസ്തകങ്ങളുമൊക്കെ വായിക്കണമെന്നും എല്ലാ ദിവസവും ഡയറി എഴുതണമെന്നുമൊക്കെ ടീച്ചർ പറയുന്നുണ്ടായിരുന്നു .... പുറത്തു പോകാൻ പറ്റാത്തതു കൊണ്ട് ഞാനും ചേട്ടനും ടി.വി.കാണുകയും അമ്മയുടെ മൊബൈലിൽ കളിക്കുകയും ചിലപ്പോഴൊക്കെ ഫോണിനു വേണ്ടി തല്ലുകൂടുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ദുബായിലുള്ള എന്റെ മാമനും കുടുംബവും അടുത്ത ദിവസം വരുന്നു എന്ന് അമ്മ പറഞ്ഞത്. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ മാമൻ വിദേശത്തു നിന്നും വന്നതു കൊണ്ട് 28 ദിവസം ക്വാറന്റെ യി നി ലിരിക്കണമെന്ന് അമ്മ പറഞ്ഞതു കേട്ട് എനിക്ക് കരച്ചിൽ വന്നു. അവർ കാറിൽ വന്നിറങ്ങുന്നത് ഞങ്ങൾ വരാന്തയിൽ നിന്നു കണ്ടു. മാമൻ കൈ ഉയർത്തിക്കാണിച്ച് ഞങ്ങളുടെ വീടിന്റെ അടുത്തു തന്നെയുള്ള തറവാട്ടിലേക്ക് കയറിപ്പോയി. അവർക്കു വേണ്ട സാധനങ്ങളെല്ലാം അമ്മ അവിടെ എടുത്തു വച്ചിട്ടുണ്ടായിരുന്നു. അവർ മുറിയുടെ ജനാലകൾ തുറന്നു .ഞങ്ങൾ എല്ലാവരും ദൂരെ നിന്ന് അവരോട് സംസാരിച്ചു. മാമന്റെകുട്ടികൾ ഞങ്ങളെക്കണ്ടപ്പോൾ പുറത്തേക്കു വരാൻ നോക്കി. പോലീസ് വരുമെന്നു പറഞ്ഞ് മാമൻ അവരെ പേടിപ്പിച്ചു. എങ്ങനെയൊക്കെയോ ഒരു മാസം കഴിയാറാകുന്നു... എല്ലാവരും കൂടി ഒന്നൊത്തുകൂടാൻ ഞാൻ കാത്തിരിക്കുകയാണ്.....



മുസവിർ അറാഫത്ത് .
4C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം