ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയോട്

ഏഴഴകുള്ളൊരു വർണ്ണച്ചിറകിൽ
 പാറി നടക്കും പൂമ്പാറ്റേ നിൻ
ചിറകിൻ മേൽ വർണ്ണം പൂശി
സുന്ദരിയാക്കിയതാരാണ്.
പൂവുകൾ തോറും പൂന്തേൻ നുകർന്ന്
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
വിതറിയ നിറമാണോ
പൂവിൻ സൗഹൃദം പൂവിൽ നിന്നും
പകർന്ന് കിട്ടിയ നിറമാണോ?
ആരു നിനക്കീ നിറമേകീ
ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?

ഫാത്തിമത്ത് ഫിദ
6 എ ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത