44364/ മഞ്ഞമന്ദാരം
< 44364
പാവമാണവൾ മുറ്റത്തുകോണിലായി
വാടിയോയെന്നു തോന്നുമിലകളാൽ
മൂടിനിൽക്കുന്ന വൃക്ഷവധുവിനെയാരു
ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
കൂട്ടുകൂടുവാനെത്തുന്ന മൈനകൾ
"തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
ചേച്ചിയെന്നു വിളിക്കേ നാണിച്ചു
തലതാഴ്ത്തി നിന്നനേരം കാറ്റി൯
സ്പർശനത്താൽ ഇളകിയാടി.
സോന
|
5 A മൈലക്കര യു പി എസ് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |