ഇമ പൂട്ടി കണ്ണനു മുന്നിൽ ഞാൻ -
നിറം മങ്ങിയ കൊന്നയും, നിലവിളക്കും
കചേലൻ കണ്ണനു നൽകിയതിന് സാമ്യതയുള്ള ഒരു പിടി അവലും മാത്രമായ്.........
ആഘോഷത്തിൻ വേളകൾ പുസ്തകതാളിലെന്നപോലെ അമർന്നു പോയി..
ശബ്ദതരംഗമൊഴിഞ്ഞ് ഉമ്മറപ്പടി
രോഗ ഭീതിയിലാണ്ടു പോയി
ശോഭയാർന്ന ആഘോഷവേളയ്ക്കായ്
മാനവ ജനതയുടെ കാത്തിരിപ്പ്........