19:43, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42454gups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മൃത്യുവിനെ ജയിക്കാം | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന വിതച്ച കൊറോണയിൽ
ലോകമാകെ മരവിച്ചു പോയി
എത്രയെത്ര ജീവനുകൾ
നോക്കി നിൽക്കെ പൊലിഞ്ഞുപോയി
വന്മതിൽ മറികടന്ന്
ലോകം കീഴടക്കിയ കൊറോണയെ
തമ്മിൽ അകലം പാലിച്ചും
കൈകൾ ശുദ്ധീകരിച്ചും
ഇടം തരാതെ കാക്കും നാം
ഞാൻ എന്നെ നോക്കിയാൽ
സമൂഹം രക്ഷ നേടിടും
സമൂഹം രക്ഷ നേടിയാൽ
ലോകം രക്ഷ നേടിടും
കൊറോണയെ നിനക്ക് ഇടമില്ലാതെയാക്കും
ഈ ഭൂമിയിൽ ഞങ്ങൾ
തനിച്ചല്ല നാം ഒന്നാണ്
മർത്യരായ നാമെല്ലാം
മൃത്യുവായ നിന്നെ ജയിച്ചിടും.