നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മയ്ക്കുമാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാം അമ്മയ്ക്കുമാപ്പ്

ധർത്തിയാംഅമ്മ പ്രകൃതിയാംഅമ്മ
എന്നുമീ മക്കൾക്കു തണലാകും അമ്മ
പച്ചവിരിച്ചിട്ട് തണലേകും അമ്മ
മന്ദമാരുതനായി മാരിയായ് കുളിരേകും അമ്മ
മക്കളാം മനുഷ്യർ വെട്ടിനുറുക്കുന്നു അമ്മതൻ മാറിടം കുത്തി നോവിക്കുന്നു വ്യക്ഷലതാദികൾ കൊത്തിയരിയുന്നത കെട്ടിട സമചയം കെട്ടിഉയർത്തുന്നു
കള കളം ഒഴികിയ പുന്നാര പുഴകളും
പച്ചവിരിപ്പിട്ട പൊന്നുനെല്ല്പ്പാടവും
കുത്തി നിരത്തി പണിതൊര മന്ദിരങ്ങൾ പ്രകൃതിയാം അമ്മയെ നോക്കി ചിരിക്കുന്നു
കാലം തെറ്റിയ ഋതുക്കൾ ഇന്നിതാ
പകരം നൽകുന്ന വ്യാധിയും ആധിയും ധർർത്തിയാം അമ്മയെ സ്നേഹിച്ചീടുക പ്രകൃതിയാം അമ്മയെ സംരക്ഷിച്ചിടുക ആധിയും വ്യധിയും വിട്ടൊഴിയട്ടെ
നല്ലൊരു നാളെയ്ക്കായി കാത്തിരുന്നിടാം

ഹന്നാ ഫാത്തിമ. N
2 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത