ലോകമാകെ പടർന്ന ഭീകര നാം മാരിയെ നേരിടാൻ ഒത്തൊരുമിച്ചിടാം നാടിനെയൊരുക്കിടാം. മാരിയെത്തടുത്തിടാൻ വീട്ടിലൊതുങ്ങിടാം നാടിൻ നൻമയ്ക്കായ്. കൈകൾ നന്നായ് കഴുകിടാം മാസ് ക്കുകൾ ധരിച്ചിടാം കൈകൾത്തമ്മിൽ ചേർത്തിടാതെ കരളു നമ്മൾ കോർത്തിടാം നാളെ നോക്കി പുഞ്ചിരിക്കാൻ ഇന്നു വായ പൊത്തിടാം കോവിഡെന്നും കൊറോണയെന്നും ര് കേട്ടൊരു വൈറസ് ഒളിച്ചു പാത്തു പരുങ്ങി വന്ന് ഒളിച്ച് നിൽപുണ്ടെങ്ങോ നമ്മുടെ യു ളളിൽ കേറി കൂടാൻ നമ്മെ രോഗികളാക്കീടാൻ ശുചിയില്ലാത്തൊരു കൈകളിലൂടെ ആക്രമിക്കും കോവിഡ് ജാഗ്രതയോടെ കഴുകീടിൽ തോറ്റോടിപ്പോം കോവിഡ്. നമ്മുടെ നാടിനെ രക്ഷിച്ചീടാൻ പൊരുതാം നമ്മൾക്കൊന്നായ്. നാടിനെയോർക്കാം വീട്ടിലിരിക്കാം ഓടിച്ചീടാം കോവിഡിനെ പ്രതിരോധമാണു പ്രതിവിധി പ്രതിരോധമാണു പ്രതിവിധി