ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

20:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മനുഷ്യനും മൃഗങ്ങളും ഉൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. മണ്ണും മലകളും കാടും മേടും പുഴയും തുടങ്ങി ഒട്ടനേകം കാര്യങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ട്. അവയെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ആണ്. വായുമലിനീകരണം, ജലമലിനീകരണം, പ്ലാസ്റ്റിക് കത്തിക്കുന്നതും വലിച്ചെറിയുന്നതും എല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യന്റെ പ്രവർത്തികൾ മനുഷ്യർക്കും പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങൾക്കും ദോഷമാകുന്നു. മാരകമായ പല രോഗങ്ങൾക്കും കാരണം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതാണ്. ഇതിലൂടെ പ്രളയം, വരൾച്ച, കൊടുങ്കാറ്റ് മുതലായ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു.പരിതസ്ഥിതിയിൽ മാലിന്യം വലിച്ചെറിയാതെ നമുക്ക് സംരക്ഷിക്കാം മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് മാരകമായ രോഗങ്ങൾ ഉണ്ടാക്കുന്നു. അത് വൈറസ് പോലുള്ള കുഞ്ഞു ജീവികളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ നമുക്ക് പ്രകൃതിയെ ചൂഷണം ചെയ്യാതെ നമുക്ക് അവരെ രക്ഷിക്കാം. നമുക്കു വേണ്ടി
മാത്രമല്ല നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയും
 

പവിത്ര. എ.നായർ
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം