എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ചിന്നുവിന്റെ അവധിക്കാലം

23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്നുവിന്റെ അവധിക്കാലം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നുവിന്റെ അവധിക്കാലം

വേനലവധിക്ക് ഇനി കുറച്ച് ദിവസം മാത്രമേ ഉള്ളൂ. ചിന്നു അതിൻ്റെ സന്തോഷത്തിലായിരുന്നു. ചിന്നു പതിവ് പോലെ സ്കൂളിലേക്ക് പോയി. പാഠഭാഗങ്ങൾ പഠിച്ചു കൊണ്ടിരിക്കെ ചിന്നുവിൻ്റെ ടീച്ചർ ക്ലാസിലേക്ക് കയറി വന്നു പറഞ്ഞു. കുട്ടികളെ നാളെ മുതൽ നിങ്ങൾ സ്കൂളിലേക്ക് വരേണ്ടതില്ല. നിങ്ങൾക്ക് പരീക്ഷ എഴുതുകയും വേണ്ട. ചിന്നുവും കൂട്ടുകാരും അതു കേട്ട് തുള്ളിച്ചാടി. സ്കൂൾ അടക്കുന്നതിനുള്ള കാരണം ചിന്നു ടീച്ചറോട് തിരക്കിയപ്പോൾ ടീച്ചർ ചിന്നുവിന് ഒരു മാരകമായ അസുഖത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. നമ്മുടെ നാട്ടിൽ ഒരു വ്യാധി പിടിപെട്ടിരിക്കുന്നു. അതൊരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകർന്നു കൊണ്ടിരിക്കുന്നു.ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്.ഇത് മൂലം ദിവസേന ഒരു പാട് ആളുകൾക്ക് രോഗം ബാധിക്കുകയും ജീവൻ നഷ്ടമാവുകയും ചെയ്യുന്ന ഈ അസുഖം ഉണ്ടാക്കുന്നത് കൊറോണ എന്ന വൈറസാണ്. ടീച്ചർ അതിൻ്റെ ചിത്രവും ചിന്നുവിന് കാണിച്ചു കൊടുത്തു. ഒരു പന്തിൽ മുള്ളുകൾ മുളച്ചതു പോലെ ചിന്നുവിന് തോന്നി. ഇതെല്ലാം അറിഞ്ഞപ്പോൾ ചിന്നുവിനുണ്ടായ സന്തോഷം ഇല്ലാതാവുകയും ഭയം തോന്നുകയും ചെയ്തു.വീട്ടിൽ തിരിച്ചെത്തിയ ചിന്നു കൂട്ടുകാരോടെത്ത് കളിക്കാൻ പോകാൻ ഒരുങ്ങി.ചിന്നുവിൻ്റെ അമ്മ അത് തടഞ്ഞു കൊണ്ട് പറഞ്ഞു. ഇപ്പോൾ കൊറോണയാണ്.കൂട്ടം കൂടി കളിക്കുകയോ പുറത്ത് പോകവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കൊറോണ എന്ന വ്യാധി നമ്മെ പിടികൂടും .ഈ വ്യാധി നമ്മെ പിടികൂടാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പുറത്ത് പോകുമ്പോൾ മുഖാവരണം കെട്ടണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറക്കണം .അമ്മ പറയുന്നത് കേട്ടപ്പേൾ ചിന്നുവും കൂട്ടുകാരും കളി ഉപേക്ഷിച്ച് അവരവരുടെ വീട്ടിലേയ്ക്ക് പോയി. ചിന്നുവിന് കൂട്ടുകാരോടൊത്ത് കളിക്കാത്തതിലും പുറത്ത് പോവാൻ പറ്റാത്തതിലും വളരെ വിഷമമുണ്ടായിരുന്നു. അവൾ ഇതുവരെ കണ്ട ഭൂമി ഒന്നാകെ മാറിയതു പോലെ, തികച്ചും നിശബ്ദം. പക്ഷികളുടേയും അണ്ണാറക്കണ്ണന്മാരുടേയും ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നു. റോഡുകളിൽ വാഹനങ്ങളുടെ തിരക്കും തീർത്തും ഇല്ലാതായിരിക്കുന്നു . ആരും പുറത്തു പോകാതെ അവരവരുടെ വീടുകളിൽ ഇരിക്കുന്നു. ചിന്നു എല്ലാം അത്ഭുതത്തോടെ നോക്കി കണ്ടു. അവൾ കുറേ ഏറെ വർണ്ണകടലാസുകളും പാഴ് വസ്തുക്കളും ഉപയോഗിച്ച് പൂക്കളും മറ്റും ഉണ്ടാക്കി. വീട്ടിലെ ചുമരുകൾ അവൾ ഉണ്ടാക്കിയ പൂക്കൾ കൊണ്ട് നിറഞ്ഞു. വീട് മുഴുവനും വർണ്ണ വിസ്മയം തീർത്തു. അതിലൂടെ അവൾ വിനോദം കണ്ടെത്തി , ഭയമില്ലാത്ത അവധിക്കാലത്തിനായി അവൾ കാത്തിരുന്നു.

Arya.P.R
4 [[|എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ]]
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം