ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ടിട്ടു കുറുക്കനും മിട്ടു മുയലും

18:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ടിട്ടു കുറുക്കനും മിട്ടു മുയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ടിട്ടു കുറുക്കനും മിട്ടു മുയലും
പണ്ട് പണ്ട് മഞ്ചാടിക്കാട്ടിൽ രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. ടിട്ടു കുറുക്കനും മിട്ടുമുയലും, രണ്ട് പേരും കൗശലക്കാരും ബുദ്ധിമാൻമാരും ആയിരുന്നു. അവർക്ക് രണ്ടുപേർക്കും ഒരിക്കലും പിരിയാനാകില്ലായിരുന്നു. ടിട്ടുവിന്റെ വീടിനടുത്തായിരുന്നു മിട്ടുവിന്റെ വീട്. ടിട്ടു കുറുക്കന്റെ കൂട്ടുകാരനായ വിക്രു കുറുക്കന് ഇതൊന്നും ഇഷ്ട്ടമില്ലായിരുന്നു. അവൻ അവരെ തമ്മിൽ വഴക്കിടിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വിക്രു കുറുക്കൻ ടിട്ടു കുറക്കനില്ലാത്ത തക്കം നോക്കി മിട്ടു മുയലിനെ പിടിക്കാൻ കെണി ഒരുക്കി. പക്ഷേ ഇതെല്ലാം ടിട്ടു കുറുക്കൻ ഒളിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു. അവൻ മിട്ടുമുയലിനോട് കാര്യങ്ങൾ പറഞ്ഞു. താൻ വച്ച കെണിയിൽ മിട്ടു മുയൽ വീഴാത്തത് കൊണ്ട് വിക്രു കുറുക്കൻ നാണിച്ച് തല താഴ്ത്തി. തന്നെ രക്ഷിച്ച ടിട്ടു കുറുക്കനോട് മിട്ടുമുയൽ നന്ദി പറഞ്ഞു.

ഗുണപാഠം: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട .

ഫാത്തിമ ഫർഹാന വി
2 A ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ