പോരാടുവാൻ നേരമായ് കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്ക് ദുരന്തത്തിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട അകലം പാലിച്ചിടാം കൂട്ടരേ നമുക്കീ ലോകനന്മയ്ക്കായ് ഒത്തുചേരാം