ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/തീപ്പൊരി നാളം

Schoolwiki സംരംഭത്തിൽ നിന്ന്
തീപ്പൊരി നാളം

വയൽ കരയിലാണ് മിന്നുവിൻറെ കൊച്ചുവീട്.
വയലിലേക്ക് നോക്കി നിൽക്കുന്ന വീടിന് മുന്നിൽ പച്ച വിരിച്ചു നിൽക്കുന്ന വയലിന്റെ സൗന്ദര്യം അവൾ ആവോളം ആസ്വദിച്ചിട്ടുണ്ട്. വയലിൻറെ നടുവിലൂടെ ഒഴുകിപ്പോകുന്ന അരുവിയിൽ നിന്ന് തോർത്തുമുണ്ട് കൊണ്ട് എത്രയോ മീനുകളെ കോരി പിടിച്ചിട്ടുണ്ട്. നാടിനെക്കുറിച്ച് പറയാനേ നേരമുള്ളൂ.
വീടിന് തെക്കുള്ള കൈതക്കോട്ട് മലയിൽ നട്ടുച്ചക്ക് പോലും വെയിൽ വീഴില്ല. അത്രമാത്രം മരങ്ങളും വള്ളികളും അവിടെയുണ്ട്. കർക്കിടക മാസത്തിൽ കർക്കിടക കഞ്ഞി വെക്കാനുള്ള പച്ചമരുന്ന് തേടി ദൂരെ നിന്നുപോലും ആളുകൾ അവിടെ എത്താറുണ്ട്. കരിമ്പാറപ്പുറത്ത് വലിയൊരു ആൽമരം. ആലിന്റെ വേരുകൾ പാറകൾക്കിടയിലൂടെ ഊർന്നിറങ്ങിയത് എങ്ങനെയായിരിക്കും. ?
പുല്ലാണി കാടുകളും പൂര മേയുന്ന പുല്ലുകളും കാണാൻ എന്തൊരു ഭംഗിയാണ്. ആർക്കും വേണ്ടതിരുന്ന കൈതക്കോട് മലയിൽ സന്ദർശകർ എത്താറുണ്ട്.
കഴിഞ്ഞദിവസം ബൈക്കിലെത്തിയ ചെറുപ്പക്കാർ സിഗരറ്റ് വലിച്ചത് വലിച്ചെറിഞ്ഞത് ഉണങ്ങിയ പുല്ലുകൾക്കിടയിലേക്കായിരുന്നു. കുന്നിനെയാകെ മൊട്ടയാക്കികൊണ്ട് തീനാളങ്ങൾ ഓരോന്നിനെയും വിഴുങ്ങാൻ തുടങ്ങി. തന്റെ കൊച്ചു വീട്ടിൽ നിന്നും മലയിലേക്കു നോക്കി നിൽക്കുന്ന മീനുവിന് ആകെ പേടിയായി. ആ തീ ഇങ്ങോട്ട് വരരുതേ. അവൾ പ്രാർത്ഥിച്ചു. പക്ഷികൾ ചിലതൊക്കെ കത്തിയമർന്നു. മരങ്ങളെല്ലാം മരകുറ്റികളായി.
ഇനി കൈതക്കോട് മലയിൽ മരങ്ങൾ ഉണ്ടാകുമോ? മിന്നുവിന് സങ്കടം ഒതുക്കാൻ കഴിഞ്ഞില്ല.


നിഷാജ്
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം