13:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbskzhy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശത്രുക്കൾ മിത്രങ്ങളായി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വനത്തിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു. ചിലർ കൂട്ടുകാരായിരുന്നു. ചിലർ വലിയ ശത്രുക്കളും ആയിരുന്നു. പുലിക്ക് സിംഹത്തെയും സിംഹത്തിനു പുലിയെയും ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഇര പിടിക്കാൻ പോയ വഴി പുലി ഒരു കുഴിയിൽ വീണുപോയി. അവിടെക്കിടന്ന് "എന്നെ രക്ഷിക്കണേ..." എന്നവൻ വിളിച്ചുകൂവി. അതുവഴി വന്ന സിംഹം ആ കരച്ചിൽ കേട്ടു. അവൻ ബലമുള്ള ഒരു കാട്ടുവള്ളി കുഴിയിലേക്കിട്ടുകൊടുത്തു. പുലി അതിൽ പിടിച്ചു കരയ്ക്കുകയറി. അന്ന് മുതൽ അവർ വലിയ കൂട്ടുകാരായി.
ആപത്തുകാലത്ത് ശത്രുത മറന്ന് സഹജീവികളെ രക്ഷിക്കുന്നവരാണ് നന്മയുള്ളവർ.